മനാമ: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മയുടെ നിര്യാണത്തിൽ ബഹ്റിനിലെ മോഹൻലാൽ ആരാധക കൂട്ടായ്മയായ ലാൽകെയെർസ് ബഹ്റിൻ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
മോഹന്‍ലാലിന്റെയും കുടുംബത്തിന്റെയും വേദനയിൽ പങ്കുചേരുന്നതായും പരേതയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കാന്‍ പ്രാർഥിക്കുന്നതായും ലാൽ കെയേഴ്സ് ബഹ്റിൻ പ്രസിഡന്റ് എഫ്.എം. ഫൈസൽ, കോഓർഡിനേറ്റർ ജഗത് കൃഷ്ണകുമാർ, സെക്രട്ടറി ഷൈജു കമ്പ്രത്, ട്രഷറർ അരുണ്‍ ജി. നെയ്യാർ എന്നിവർ അറിയിച്ചു.